Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic Violence

അ​മ്മ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച കേ​സ്; ഒ​ളി​വി​ലാ​യി​രു​ന്ന മ​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​മ്മ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 26ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ശ്വ​തി അ​ച്ചു​വാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പൊ​ലി​സ് അ​ശ്വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ അ​ശ്വ​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.

ക​ഴി​ഞ്ഞ 26നാ​ണ് ആ​യൂ​ർ ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ രാ​ധാ​മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ക്ക​ൾ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച​ത്.  വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്തേ​ക്ക് മൂ​ത്ത​മ​ക​ൾ അ​മൃ​ത തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ അ​മൃ​ത​യെ നേ​ര​ത്തേ പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു.

വെ​ള്ളം തി​ള​പ്പി​ച്ച് പാ​ത്ര​ത്തി​ലാ​ക്കി അ​മ്മ​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കാ​ൻ അ​ശ്വ​തി ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് അ​മൃ​ത പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി. മു​ഖ​ത്തും ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ധാ​മ​ണി ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹ​ണി ട്രാ​പ്പ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ശ്വ​തി. 

Kerala

മ​രു​മ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ​യി​ൽ‌ മ​രു​മ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി. ച​മ​ല്‍ കൊ​ള​മ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന മാ​ധ​വി(71) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​റ് കൊ​ണ്ട് ത​ല​യി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ വീ​ട്ടി​ല്‍ പ​തി​വാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു ത​ര്‍​ക്ക​ത്തി​നി​ട​യി​ലാ​ണ് മാ​ധ​വി​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തേ തു​ട​ർ​ന്ന് മ​ക​നാ​ണ് മാ​ധ​വി​യെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​രെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

സ്ത്രീ​ധ​നബാ​ക്കി ന​ൽ​കി​യി​ല്ല; ഗ​ർ​ഭി​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും പി​ടി​യി​ൽ

ബെ​ല​ഗാ​വി: ക​ർ​ണാ​ട​ക​യി​ൽ സ്ത്രീ​ധ​നബാ​ക്കി ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും പി​ടി​യി​ൽ. ചി​ക്കോ​ടി അ​ല​ഖ​ന്നൂ​ർ സ്വ​ദേ​ശി​നി ദീ​പ മ​ഗ​ദു​മ്മ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ഭി​ഷേ​കും ഇ​യാ​ളു​ടെ പി​താ​വു​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴു​ത്തി​ൽ ക​യ​റി​ട്ട് മു​റു​ക്കി​യാ​യി​രു​ന്നു ദീ​പ മ​ഗ​ദു​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു യു​വ​തി.

കൃ​ത്യ​ത്തി​ന് ശേ​ഷം ഭാ​ര്യ​യു​ടേ​ത് സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ അ​ഭി​ഷേ​ക് ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ക​ഴു​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ദീ​പ​യു​ടെ കൈ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ബ്ലേ​ഡ് കൊ​ണ്ട് വ​ര‌​ഞ്ഞ​തി​ന് സ​മാ​ന​മാ​യ നി​ര​വ​ധി മു​റി​വു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​ഷേ​കും പി​താ​വും ചേ​ർ​ന്ന് ദീ​പ​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

International

കാനഡയിൽ വൺ സ്റ്റോപ്പ് സെന്‍റർ ഫോർ വിമൻ

ടൊ​​​​​​റ​​​​​​ന്‍റോ: വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ ടൊ​​​​​​റ​​​​​​ന്‍റോ​​​​​​യി​​​​​​ൽ വ​​​​​​ൺ സ്റ്റോ​​​​​​പ്പ് സെ​​​​​​ന്‍റ​​​​​​ർ ഫോ​​​​​​ർ വി​​​​​​മ​​​​​​ൻ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു.

കോ​​​​​​ൺ​​​​​​സു​​​​​​ലേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ൽ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ച കേ​​​​​​ന്ദ്ര​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും 24 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഹെ​​​​​​ൽ​​​​​​പ്‌​​​​​​ലൈ​​​​​​നും സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​നം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​വി​​​​​​ധ ത​​​​​​രം ചൂ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളോ​​​​​​ടൊ​​​​​​പ്പം നി​​​​​​യ​​​​​​മ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളും നേ​​​​​​രി​​​​​​ടു​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ടു​​​​​​ള്ള വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് കൗ​​​​​​ൺ​​​​​​സി​​​​​​ലിം​​​​​​ഗും നി​​​​​​യ​​​​​​മ സ​​​​​​ഹാ​​​​​​യ​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ൻ മി​​​​​​ഷ​​​​​​ൻ എ​​​​​​ക്സി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

എ​​​​​​ല്ലാ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ളും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കീ​​​​​​ഴി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും. വ​​​​​​നി​​​​​​താ അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റ​​​​​​റു​​​​​​ടെ കീ​​​​​​ഴി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ അം​​​​​​ഗീ​​​​​​കൃ​​​​​​ത എ​​​​​​ൻ​​​​​​ജി​​​​​​ഒ​​​​​​ക​​​​​​ളു​​​​​​ടെ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കും.

ഫോ​​​​​​ൺ: +1 (437) 5523309, വെ​​​​​​ബ്സൈ​​​​​​റ്റ്: osc. [email protected].

Latest News

Corehub Up